pgdi

പരപ്പനങ്ങാടി: മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച സ്നേഹവീട് പദ്ധതി സംഗമവും മുൻസിപ്പൽ ചെയർമാനുള്ള സ്വീകരണവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഷ്‌റഫ് കുഞ്ഞാവാസ് അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ പി. പി. ഷാഹുൽ ഹമീദ് മുഖ്യാതിഥിയായി. വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് സ്റ്റേറ്റ് സെക്രട്ടറി ജമീല , ജില്ല സെക്രട്ടറി മലബാർ ബാവ ഹാജി, തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി. എ. ബാവ , മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഫിറോസ് സെറാമിക്, സി. ഇബ്രാഹിം ഹാജി , മാനു ഹാജി, എം. വി. ഇബ്രാഹിം ഹാജി , ബാവ ഹാജി എന്നിവർ മൊമെന്റോ വിതരണം ചെയ്തു.