k

മലപ്പുറം : കേന്ദ്ര സർക്കാർ രാജ്യത്തെ വിവിധ സർവകലാശാലകളിലെ എൻ. എസ്. എസ് യൂണിറ്റുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ' സ്വച്ഛതാ ഹി സേവാ ' ശുചിത്വ കാമ്പെയിന് മലപ്പുറം ഗവ. കോളേജിൽ തുടക്കമായി . ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 വരെയാണ് യജ്ഞം. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ കാമ്പസ് ശുചീകരിച്ചു . കാമ്പെയിനോടനുബന്ധിച്ച് വരും ദിനങ്ങളിൽ മലപ്പുറം നഗരത്തിൽ സ്ഥിതി ചെയ്യുന്ന സിവിൽ സ്റ്റേഷൻ , കെ.എസ് .ആർ.ടി.സി , മുനിസിപ്പൽ ഓഫീസ് , താലൂക്ക് ആശുപത്രി എന്നിവയുടെ ശുചീകരണം , ബോധവത്കരണ റാലി , തെരുവുനാടകം എന്നിവ സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം ഓഫീസർമാരായ ഡോ. ടി. ഹസനത്ത് , മൊയ്തീൻ കുട്ടി കല്ലറ എന്നിവർ അറിയിച്ചു .