
മലപ്പുറം: പ്രവാചക പ്രകീർത്തനത്തിന്റെ ഗ്രാൻഡ് സദസ്സുമായി നാളെ എസ്.വൈ.എസ് ആമിലാ സംഗമത്തിന് മലപ്പുറത്ത് വേദിയൊരുങ്ങുന്നു. ജില്ലയിലെ മുഴുവൻ ആമില അംഗങ്ങളെയും പങ്കെടുപ്പിച്ച് നടത്തുന്ന തസ്യീൻ സംഗമം മഗ്രിബ് നിസ്‌കാരാനന്തരം സുന്നി മഹൽ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും. സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജന: സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി സമാപന പ്രാർത്ഥനയ്ക്കും സയ്യിദ് മാനു തങ്ങൾ വെള്ളൂർ മൗലിദ് പാരായണത്തിനും നേതൃത്വം നൽകും. ആമിലാ മണ്ഡലം പഞ്ചായത്ത് റയീസ് കൺവീനർമാർ മഗ്രിബിനു മുമ്പ് ജില്ലാ ഓഫീസിലെത്തി തിരിച്ചറിയൽ കാർഡുകൾ കൈപ്പറ്റണമെന്ന് ജില്ലാ കൺവീനർ അറിയിച്ചു.