
മലപ്പുറം: പൊതുപ്രവർത്തന സേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് ഗാന്ധിയനും സർവ്വോദയ നേതാവുമായ കെ.വി.സുകു
മാരൻ സ്മാരക പുരസ്‌കാരം ആത്മജൻ പള്ളിപ്പാടിന് സമ്മാനിക്കും. പുരസ്‌കാരം ഈ മാസം 30 ന് തവനൂർ കേളപ്പജി ഭവനത്തിൽ നടക്കുന്ന കെ.വി. സുകുമാരൻ അനുസ്മരണ യോഗത്തിൽ വച്ച് നൽകും. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.പി.നസീറ ഉദ്ഘാടനം ചെയ്യും. പുരസ്‌കാരം ഗാന്ധിയനും മുൻ എം.പിയുമായ സി.ഹരിദാസ് സമ്മാനിക്കും. സർവ്വോദയ മേള ട്രസ്റ്റിന്റ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.