
പെരിന്തൽമണ്ണ: പട്ടിക്കാട് ചുങ്കത്തെ മുസ്ബ മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. അരക്കുപറമ്പ് സ്വദേശി ബംഗ്ലാവുപറമ്പിൽ വീട്ടിൽ മുഹമ്മദ് സലീമാണ് (27) അറസ്റ്റിലായത്.20 ന് രാത്രിയായിരുന്നു മോഷണം. ഷട്ടറും അകത്തെ ഗ്ലാസ് ഡോറും പൊളിച്ചാണ് അകത്ത് കടന്നത്. ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് ഉടമസ്ഥർ മോഷണവിവരമറിഞ്ഞത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സംശയമുള്ളവരെ നിരീക്ഷിച്ചും വാഹനങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഉപയോഗിച്ച വാഹനം കണ്ടെത്തി.തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലോക്കെഷൻ കണ്ടെത്തി. അന്വേഷിച്ചെത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഒന്നാംപ്രതിയെ പൊലീസ് സംഘം കീഴടക്കുകയായിരുന്നു. തെളിവെടുപ്പിൽ പ്രതികൾ മോഷ്ടിച്ച മൊബൈൽ ഫോൺ, സ്പ്രേ ബോട്ടിൽ എന്നിവ കണ്ടെടുത്തു.അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ പി.എം ഗോപകുമാർ, സബ്ബ് ഇൻസ്പെക്ടർ റെജി മോൻ ജോസഫ് , സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ മൻസൂർ പള്ളിക്കുന്ന്, എ.എസ്.ഐ ഫക്രുദ്ദീൻ അലി, ഗോപലകൃഷ്ണൻ അലനല്ലൂർ , അമീൻ കോട്ടപ്പള്ളി, എസ്.സി.പി.ഒ മാരായ 'രാകേഷ് ചന്ദ്ര, ഐ.പി രാജേഷ്, രഘുനാഥൻ കുനപ്പള്ളി, പ്രമോദ് കൊളത്തൂർ, സി.പി.ഒ മാരായ രാജേഷ്, രാഹുൽ, സുപിൻ ചോക്കാട്, ഷൈജു പത്തപിരിയം എന്നിവരാണ് ഉണ്ടായിരുന്നത്.