
മലപ്പുറം: സംസ്ഥാനത്തെ സഹകരണ പെൻഷൻകാരുടെ പെൻഷൻ പരിഷ്ക്കരിക്കുന്നതിനായി നിയോഗിച്ച പെൻഷൻ പരിഷ്ക്കരണ കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പെൻഷൻ പരിഷ്ക്കരിക്കുന്നതിനു വേണ്ടി നടപടികൾ സ്വീകരിക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും പെൻഷൻ പരിഷ്ക്കരണം കാലതാമസം കൂടാതെ നടപ്പാക്കണമെന്നും കേരള കോ. ഓപ്പറേറ്റീവ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി ഉബൈദുള്ള എം.എൽ.എ ആവശ്യപ്പെട്ടു. സംഘടന നിർമ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നജീബ് കാന്തപുരം എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്് അഡ്വ. കെ. പി. മോയിൻ അദ്ധ്യക്ഷത വഹിച്ചു.