തേ​ഞ്ഞി​പ്പ​ലം​:​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​അ​ത്ല​റ്റി​ക്സ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ജി​ല്ലാ​ ​അ​ത്ല​റ്റി​ക്സ് ​മീ​റ്റ് ​ഒ​ക്ടോ​ബ​ർ​ ​ഒ​ന്ന് , ര​ണ്ട് തീയതി​ക​ളി​ലാ​യി​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​​ന​ട​ക്കു​മെ​ന്ന് ​അ​സോ​സി​യ​ൻ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​ത്ര​ക്ക​ുറി​പ്പി​ൽ​ ​അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ​ ​നൂ​റോ​ളം​ ​ക്ല​ബ്ബു​ക​ളി​ൽ​ ​നി​ന്നാ​യി​ ​അ​ണ്ട​ർ​ 14​,​ 16,​​ 18,​​ 20​ ​എ​ന്നീ​ ​നാ​ല് ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ആ​ൺ​കു​ട്ടി​ക​ളും​ ​പെ​ൺ​ ​കു​ട്ടി​ക​ളു​മാ​യി​ 1500​ ​ൽ​പ​രം​ ​കാ​യി​ക​ ​താ​ര​ങ്ങ​ൾ​ ​ജി​ല്ലാ​ ​മീ​റ്റി​ൽ​പ​ങ്കെ​ടു​ക്കും.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​സ്‌​കൂ​ൾ​ദേ​ശീ​യ​ ​മീ​റ്റി​ൽ​ ​മൂ​ന്ന് ​സ്വ​ർ​ണം​ ​നേ​ടി​യ​ ​മു​ഹ​മ്മ​ദ് ​മു​ഹ്സി​ൻ​ ​അ​ട​ക്ക​മു​ള്ള​ ​കാ​യി​ക​ ​പ്ര​തി​ഭ​ക​ളാ​ണ് ​മീ​റ്റി​ൽ​ ​പ​ങ്കെ​ടു​ക്കു​ക.