മലപ്പുറം: ബാലസൗഹൃദ ഭവനം എന്ന മുദ്രാവാക്യമുയർത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ മലപ്പുറം, മഞ്ചേരി ബ്ലോക്ക് മുനിസിപ്പൽതല അദാലത്ത് സംഘടിപ്പിച്ചു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്ത് ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. ചൈൽഡ് വെൽഫയർ കമ്മിറ്റി മെമ്പർ സി. ഹേമലത അദ്ധ്യക്ഷയായി. മെമ്പർ അഡ്വ.രാജേഷ് പുതുക്കാട് ക്ലാസെടുത്തു. മെമ്പർമാരായ അഡ്വ.പി.ജാബിർ, ശ്രീജ പുളിക്കൽ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ.വി.ആശ മോൾ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അബ്ദുറഹ്മാൻ കാരാട്ട്, മഞ്ചേരി നഗരസഭാ ചെയർപേഴ്സൺ വി.എം.സുബൈദ തുടങ്ങിയവർ സംസാരിച്ചു.