s
ഹരിത കർമ്മ സേനയ്ക്ക് വാഹനം കൈമാറി

തേഞ്ഞിപ്പലം: പഞ്ചായത്തിലെ മാലിന്യ സംസ്‌കരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എട്ടുലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ വാഹനം ഹരിത കർമ്മ സേനയ്ക്ക് കൈമാറി. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്ത് ഹരിത കർമ്മസേന സെക്രട്ടറി അബിതയ്ക്ക് താക്കോൽ കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സുലൈമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പിയുഷ് അണ്ടിശ്ശേരി, ബ്ലോക്ക്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ടി.ബിന്ദു, ബ്ലോക്ക് മെമ്പർ ഷരീഫ അസീസ് തുടങ്ങിയവർ പങ്കെടുത്തു.