തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫ. എം. എസ്. സ്വാമിനാഥൻ ചെയർ സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി. കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. സി.സി. ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. പ്ലാനിംഗ് ബോർഡംഗം പ്രൊഫ. ജിജു അലക്സ് മുഖ്യ പ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗം ഡോ. ടി. വസുമതി, സെനറ്റംഗം ഡോ. ബി. എസ്. ഹരികുമാരൻ തമ്പി, ചെയർ കോ ഓർഡിനേറ്റർ ഡോ. പി. സനോജ് കുമാർ, ചെയർ വിസിറ്റിംഗ് പ്രൊഫസർ ഡോ. കെ. മുഹമ്മദ് ഷാഫി, ഡോ. പി. പ്രസീത തുടങ്ങിയവർ സംസാരിച്ചു.