എടക്കര : നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ പി.എം എ.വൈ ഭവന പദ്ധതിയുടെ ഗുണഭോക്താക്കളുടെ സംഗമവും ആദ്യ ഗഡു വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 632 വീടുകളാണ് അനുവദിച്ചത്. അതിൽ 134 വീടുകൾക്കാണ് ഒന്നാം ഘട്ടത്തിൽ ആദ്യഗഡു വിതരണം ചെയ്തത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വാളപ്ര റഷീദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സജ്ന അബ്ദുറഹ്മാൻ, സൂസമ്മ മത്തായി , മെമ്പർമാരായ സി.കെ സുരേഷ് , സഹിൽ അകമ്പാടം , സീനത്ത് നൗഷാദ് , സോമൻ പാളി, അനിജ സെബാസ്റ്റ്യൻ, ബി.ഡി.ഒ എ.ജെ.സന്തോഷ് , ജോ: ബി.ഡി.ഒ സതീഷ് എന്നിവർ സംസാരിച്ചു.