മലപ്പുറം: നിപ രോഗബാധ യുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തു വന്ന ഒരാളുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാജോർജ് അറിയിച്ചു. ഇതു വരെ 79 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇന്നലെ പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ സമ്പർക്കപ്പട്ടികയിൽ 267പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇന്നലെ മൂന്ന് പേർക്ക് ഉൾപ്പെടെ 279പേർക്ക്കോൾ സെന്റർ വഴി മാനസിക പിന്തുണ നൽകി.