
വണ്ടൂർ : വണ്ടൂർ വി.എം.സി ഹൈസ്‌കൂൾ 1974 -75 എസ്.എസ്.എൽ.സി ബാച്ചിന്റെ രണ്ടാമത്, പൂർവ വിദ്യാർത്ഥി സംഗമം ടി.കെ. ഗാർഡൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മുൻകാല പ്രധാനാദ്ധ്യാപകൻ എൻ.എം. കദംബൻ നമ്പൂതിരി സംഗമം ഉദ്ഘാടനം ചെയ്തു. നജുമുദ്ധീൻ നാലകത്ത് അദ്ധ്യക്ഷത വഹിച്ചു. എൻ.എം. കദംബൻ നമ്പൂതിരിയെയും പഴയകാല അദ്ധ്യാപിക പത്മാക്ഷിയേയും ആദരിച്ചു. എം. റഹീം, പി.പി. മുസ്തഫ, പി.ടി. റസാക്ക്, കെ.എ. സുധാകരൻ, കെ രാമകൃഷ്ണൻ, കെ. രവികുമാർ തുടങ്ങിയവർ പങ്കെടുത്തു