fff

മലപ്പുറം : എൻ.എസ്.എസ് ദിനാചരണ പരിപാടിയുടെയും
സ്വച്ഛതാ ഹി സേവാ കാമ്പെയിനിന്റെയും ഭാഗമായി മലപ്പുറം ഗവ . കോളേജിലെ എൻ. എസ്. എസ് വൊളന്റിയർമാർ നഗരത്തിൽ ബോധവത്കരണ റാലിയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു . പാസ്‌പോർട്ട് ഓഫീസ് പരിസരത്തു നിന്നാരംഭിച്ച് കെ.എസ്. ആർ.ടി.സി പരിസരത്ത് സമാപിച്ച റാലിയിൽ 200 വൊളന്റിയർമാർ പങ്കെടുത്തു. ഫ്ളാഷ് മോബിന് വൊളന്റിയർമാരായ അനന്യ , നിത്യ , ആദിത്യ എന്നിവർ നേതൃത്വം നൽകി . പ്രോഗ്രാം ഓഫീസർമാരായ മൊയ്തീൻ കുട്ടി കല്ലറ, ഡോ. ടി. ഹസനത്ത് , വൊളന്റിയർ സെക്രട്ടറിമാരായ നന്ദിത, ഫാത്തിമ ഹെന്ന , ഖമറുന്നീസ , ഷഫീഖ് റഹ്മാൻ, മുഫ്ളിഹ്, നിഹില , നിദ ഷെറിൻ എന്നിവർ നേതൃത്വം നൽകി