newstrack

വണ്ടൂർ : വണ്ടൂർ ഉപജില്ല എച്ച്.എം ഫോറത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം. മുജീബ് റഹ്മാൻ അനുമോദനവും ബി.പി.സി ആയിരുന്ന എം. മനോജിനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. അമ്പലപ്പടി പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പഞ്ചായത്തംഗം കെ.ടി. അജ്മൽ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ കെ.വി. സൗമിനി അദ്ധ്യക്ഷത വഹിച്ചു.
എച്ച്.എം ഫോറം കൺവീനർ എം. മുരളീധരൻ, ബി.പി.സി ഇൻ ചാർജ് ഷൈജി ടി. മാത്യു, യു. ദേവീദാസ് ബാബു, സി. ബാലഭാസ്‌കരൻ, സി.കെ. ജയരാജ് , കെ. ഹഫ്സത് തുടങ്ങിയവർ പങ്കെടുത്തു