vvvvv
.

പരപ്പനങ്ങാടി : ആറ് വർഷം മുമ്പ് തറക്കല്ലിട്ട പരപ്പനങ്ങാടി സബ് രജിസ്ട്രാർ ഓഫീസ് ഇതുവരെയും നിർമ്മാണം തുടങ്ങിയില്ല. പരപ്പനങ്ങാടി കോർട്ട് റോഡിൽ രജിസ്‌ട്രേഷൻ വകുപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന 116 വർഷം പഴക്കമുള്ള കെട്ടിടം ബലക്ഷയത്തെ തുടർന്നാണ് പൊളിച്ചു മാറ്റിയത്. 2018ൽ ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് അന്നത്തെ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരനാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത് . നാലായിരം ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളുള്ള കെട്ടിടത്തിനാണ് പദ്ധതി തയ്യാറാക്കിയിരുന്നത് . തറക്കല്ലിട്ട സ്ഥലം ഇപ്പോൾ കാടുമൂടിക്കിടക്കുകയാണ്.

1.6കോടിയാണ് കെട്ടിടനിർമ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നത്. എന്നാൽ നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി മണ്ണ് പരിശോധനയിൽ കെട്ടിടത്തിന്റെ പ്ലാൻ മാറ്റേണ്ടി വന്നു . ഇതനുസരിച്ചു 28 പില്ലറുകൾ തീർത്തു വേണം നിർമ്മാണം തുടങ്ങാൻ . എസ്റ്റിമേറ്റ് തുകയിൽ മാറ്റം വരുത്തി കിഫ്ബിക്ക് സമർപ്പിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 1.96 കോടിയുടെ ഭരണാനുമതി ലഭിച്ചെങ്കിലും പദ്ധതിക്ക് തുടക്കമിടാനായില്ല. കേരള കൺസ്ട്ര‌ക്ഷ‌ൻ കോർപറേഷനാണ് നിർമ്മാണച്ചുമതല.
റീ കാസ്റ്റ് എസ്റ്റിമേറ്റ് തയ്യാറാക്കി ധനകാര്യ വകുപ്പിന്റെ അനുമതി വാങ്ങിയാലേ ഇനി നിർമ്മാണത്തിന് തുടക്കമാവൂ. 2.53 കോടിയുടെ റീ കാസ്റ്റ് എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പിന്നീട് വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി രണ്ട് ലക്ഷം കൂടി വർദ്ധിപ്പിച്ച് 2.55 കോടി രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബിക്കു സമർപ്പിച്ചിരിക്കുകയാണിപ്പോൾ. പദ്ധതിയിൽ നിന്നും കിഫ്ബി പിന്മാറുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട് .

അസൗകര്യങ്ങൾക്ക് നടുവിൽ