മലപ്പുറം: ദുരന്ത നിവാരണ പ്രവർത്തനങ്ങൾ , പൊതുജന ആരോഗ്യ സംരക്ഷണം എന്നീ വിഷയങ്ങളിൽ സോഷ്യൽ വർക്കറുടെ പങ്ക് എന്ന വിഷയത്തിൽ സംസ്ഥാന തല സെമിനാർ ഇന്ന് രാവിലെ 10 മുതൽ മലപ്പുറം കോട്ടപ്പടി കെമിസ്റ്റ് ഭവനിൽ നടക്കും. സോഷ്യൽ വർക്ക് അലുംനി അസോസിയേഷൻ ഒഫ് എസ്.എൻ.ഡി.പി കോളേജ് പെരിന്തൽമണ്ണ എന്ന സംഘടയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എൻ .എം മെഹറലി ഉദ്ഘാടനം ചെയ്യും .കേരളത്തിലെ വിവിധ കോളേജുകളിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളും സോഷ്യൽ വർക്ക് മേഖലയിൽ പ്രവർത്തിക്കുന്നവരും പരിപാടിയിൽ പങ്കെടുക്കും .