
നിലമ്പൂർ: രാജ്യത്തെ വിവിധ സർവകലാ ശാലകളിലെ എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് കേന്ദ്രസർക്കാർ നടപ്പാക്കുന്ന സ്വച്ഛത ഹി സേവ കാമ്പയിന് അമൽ കോളേജിൽ തുടക്കമായി. ഒക്ടോബർ രണ്ടിന് വിവിധ പരിപാടികളോട് കൂടി അവസാനിക്കും. പദ്ധതിയുടെ ഉദ്ഘാടന കർമ്മം ഡോ.ടി.ഷമീർ ബാബു പ്രിൻസിപ്പൽ നിർവഹിക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി ഗവ.കുടുംബാരോഗ്യ കേന്ദ്രം ശുചീകരിക്കുകയും ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ആയിഷക്കുട്ടി ഇളയിടത്ത് തൈ നട്ട് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.ഫവാസ്,പി.ശ്രീജ ഹെൽത്ത് ഇൻസ്‌പെക്ടർ, അജിത നഴ്സിംങ് ഓഫീസർ, ഹസീന എന്നിവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് എൻഎസ്എസ് വിദ്യാർത്ഥികൾക്കായി ഓറിയന്റഷൻ പ്രോഗ്രാമിൽ ആബിദ് റഹ്മാൻ ക്ലാസ് എടുക്കുകയും ചെയ്തു.സ്വച്ഛത ഹി സേവ ക്യാമ്പിന്റെ ഭാഗമായി നാളെ ലയൺസ് ക്ലബ്ബ് നിലമ്പൂർ മായി സഹകരിച്ചുകൊണ്ട് മെഡിക്കൽ അവെയർനെസ് ക്ലാസും സംഘടിപ്പിക്കുന്നുണ്ട്.