
പെരിന്തൽമണ്ണ: ഇ.ടി.മുഹമ്മദ് ബഷീർ എം.പിയുടെ ജനസംബർക്ക പരിപാടി ആലിപ്പറമ്പ് പഞ്ചായത്തിൽ നടന്നു. വിവിധ വിഭാഗങ്ങളിലുള്ളവർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നിവേദനം നൽകുകയും തന്നെ കൊണ്ട് ചെയ്യാൻ കഴിയുന്ന പരമാവധി വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെയ്യുമെന്ന് എം.പി.മുഹമ്മദ് ബഷീർ അറിയിക്കുകയും ചെയ്തു. നജീബ് കാന്തപുരം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.കെ അൻവർ അദ്ധ്യക്ഷ്യത വഹിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ്
പ്രസിഡന്റ് ടി.കെ.ഹംസ,ജനറൽ സെക്രട്ടറി സി.ടി.നൗഷാദലി, സി.കെ.ഹാരിസ്, താണിപ്പ ഹാജി, പി.കെ.മാനു, മജീദ്, മോഹൻദാസ്, ശശി വളാംകുളം, സദഖ പാറൽ, ഹാജറുമ്മ, വാഹിദ, ശാരദ എന്നിവർ പങ്കെടുത്തു.