
മലപ്പുറം: കേരള സുന്നി ജമാഅത്ത് മീലാദ് ക്യാമ്പയിന്റ ഭാഗമായി മലപ്പുറം ടൗൺഹാളിൽ മൗഹിബ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി സമാപന സന്ദേശം നൽകി. സുന്നീ ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് അഷ്റഫ് ബാഹസൻ തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. മൗഹിബ സ്ംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. നാദാപുരം ജാമിഅ: ഫലാഹിയ്യ: പ്രഫസർ റിയാസ് ഗസ്സാലി അസ്ഹരി, വണ്ടൂർ ഇമാം റാസി, അക്കാഡമി പ്രിൻസിപ്പാൾ റഷീദലി വഹബി എടക്കര,എ.എൻ.സിറാജുദ്ദീൻ മൗലവി, അബ്ദുൽ ജലീൽ വഹബി മൂന്നിയൂർ എന്നിവർ വിഷയത്തിൽ ചർച്ചാക്ലാസ്സുകൾ നടത്തി.