waynad

മലപ്പുറം:വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച കെട്ടിട ഉടമകൾക്ക് അടിയന്തിര സാമ്പത്തിക സഹായം നൽകണമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടോമി ഈപ്പൻ പാലാ അ്ദ്ധ്യക്ഷത വഹിച്ചു. ജന. കൺവീനർ വള്ളിയിൽ ജമാൽ കോഴിക്കോട്, വൈസ് പ്രസി.ജി.നടരാജൻ പാലക്കാട്, കൺവീനർ പി.പി.അലവിക്കുട്ടി മലപ്പുറം, എം.ബി. ഫസൽ മുഹമ്മദ് പെരിന്തൽമണ്ണ, സലീം മാമ്പള്ളി, റീഗൾ മുസ്തഫ മണ്ണാർക്കാട്, വി.ടി. മുഹമ്മദ് റാഫി കാളികാവ്, പുല്ലാണി അഹമ്മദ് കോയ ചോക്കാട്, സണ്ണി മത്തായി ചുങ്കത്തറ, അഡ്വ. രാജീവൻ കുറ്റിയാടി, ഇ.മുഹമ്മദലി കല്ലാമൂല, കെ.കെ.നാസർ കുറ്റിമുണ്ട, വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് പി.എം.മനാഫ്, സെക്രട്ടറി നിരൺ വയനാട്, ട്രഷറൽ ജോണി പഠാണി എന്നിവർ പ്രസംഗിച്ചു.