
വണ്ടൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വണ്ടൂർ യൂണിറ്റ് 40-ാംവാർഷിക സമ്മേളനം സംഘടിപ്പിച്ചു. വണ്ടൂർ ആത്താസിൽ സംഘടിപ്പിച്ച സമ്മേളനം വണ്ടൂർ മേഖലാ പ്രസിഡന്റ് എം. റഷീക്ക് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുനിൽ ചേലാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി. അഫ്സൽ മുഖ്യപ്രഭാഷണം നടത്തി. ഫോട്ടോഗ്രാഫി മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ സുനിൽ ചേലാട്ട്, ചലച്ചിത്ര ച്ഛായാഗ്രാഹകൻ സി.പ്രബീഷ് , ബി.എസ്.സി നേഴ്സിംഗ് പഠനം പൂർത്തിയാക്കിയ ആർച്ച രവീന്ദ്രൻ തുടങ്ങിയവരെ ആദരിച്ചു. വണ്ടൂർ യൂണിറ്റ് സെക്രട്ടറി സി. പ്രബീഷ് റിപ്പോർട്ടും പി. അഖിലേഷ് വാർഷിക കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായ ടി.പി. ശിവൻ, പി. സിനാൻ, പി. ഷൈബിൻ, വി. പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.