
എടക്കര : കൃഷിഭവന്റെ ആഭിമുഖ്യത്തിൽ എടക്കര ഉതിരകുളം പാടശേഖരത്തിൽ ഞാറുനടീൽ മഹോത്സവം നടത്തി. എടക്കര പഞ്ചായത്തിൽ 15ഹെക്ടർ സ്ഥലത്താണ് ഈ വർഷം നെൽകൃഷി ചെയ്യുന്നത്. രണ്ടാം വിളയുടെ ഞാറുനടീൽ ഉത്സവമാണ് ഉതിരകുളം പാടശേഖരത്തിൽ നടന്നത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് ഒ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൃഷി ഓഫീസർ എബിത ജോസഫ് സ്വാഗതമാശംസിച്ചു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ പാർലി, പഞ്ചായത്ത് അംഗങ്ങളായ മോഹനൻ, ജബ്ബാർ, ലിസി, സുലൈഖ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ, കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.