d

തിരൂരങ്ങാടി ; മാലിന്യ മുക്ത നവ കേരളം രണ്ടാം ഘട്ട കാമ്പെയിൻ പ്രവർത്തനത്തിന് തിരൂരങ്ങാടി നഗരസഭയിൽ തുടക്കമായി. ആരോഗ്യകാര്യ ചെയർമാൻ സി.പി. ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു . ഡെപ്യൂട്ടി ചെയർപേഴ്സൻ സുലൈഖ കാലൊടി ഉദ്ഘാടനം ചെയ്തു.ഹെൽത്ത് സൂപ്പർവൈസർ പ്രകാശൻ പദ്ധതി വിശദീകരണം നടത്തി. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ഇക്ബാൽ കല്ലുങ്ങൽ, ഇ.പി. ബാവ, സി.പി. സുഹ്റാബി, സോനാ രതീഷ്, നഗരസഭ സെക്രട്ടറി മുഹ്സിൻ. ആശുപത്രി സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ്, ഡോ: സുബിൻ, വില്ലേജ് ഓഫീസർ ശ്രീനിവാസൻ, എച്ച്.ഐ. സുരേഷ്, കെ.എസ്.ഡബ്ല്യു.എം.പി എൻജിനീയർ അനസ്, സ്വച്ഛതാ കോ-ഓ‌ർഡിനേറ്റർ ഫായിസ് എന്നിവർ സംസാരിച്ചു.