vvv

മലപ്പുറം: തെക്ക് പടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങാൻ ഇനി രണ്ടാഴ്ച മാത്രം ശേഷിക്കേ ജില്ലയിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. ഒക്ടോബർ പകുതിയോടെ തെക്ക് പടിഞ്ഞാറൻ കാലവർഷ സീസൺ കഴിയുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. ജൂൺ ഒന്ന് മുതൽ സെപ്തംബർ 26 വരെ 1924.7 മില്ലീ മീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 1736.1 ഉം. 118.6 മില്ലീമീറ്റർ മഴയുടെ കുറവുണ്ട്. പത്ത് ശതമാനത്തിന്റെ കുറവ്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മാനദണ്ഡപ്രകാരം മഴയിൽ 19 ശതമാനം വരെ കുറവാണെങ്കിലും സാധാരണ മഴയായാണ് രേഖപ്പെടുത്തുക. പ്രതീക്ഷിച്ചതിനേക്കാൾ 20 ശതമാനം മുതൽ 59 ശതമാനം വരെ കൂടുതൽ മഴ ലഭിച്ചാൽ മാത്രമേ അധിക മഴയായി രേഖപ്പെടുത്തൂ. ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് മഴക്കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മാസം 28 മുതൽ 30 വരെ പല ജില്ലകളിലും യെല്ലോ അലേർട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മലപ്പുത്ത് മഴ മുന്നറിയിപ്പുകളില്ല.

നിരാശപ്പെടുത്തി സെപ്തംബർ

കഴിഞ്ഞ വർഷം ജൂൺ മുതൽ സെപ്തംബർ ആദ്യ ആഴ്ച വരെ മഴയിൽ 40 ശതമാനത്തിന്റെ കുറവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് പെയ്ത മഴയാണ് ജില്ലയെ മഴക്കുറവിൽ നിന്ന് രക്ഷിച്ചത്. ഇത്തവണ ജൂണിൽ മഴയിൽ 24 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ജൂലായ് പകുതിയോടെ പെയ്ത പെരുമഴയാണ് ജില്ലയെ വലിയ മഴക്കുറവിൽ നിന്ന് രക്ഷിച്ചത്. എന്നാൽ സെപ്തംബറിൽ മിക്ക ദിവസങ്ങളിലും മഴ മാറിനിന്നു. മഴക്കുറവ് പ്രധാനമായും നെൽകൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ജില്ല: ലഭിച്ചത് പ്രതീക്ഷിച്ചത് ശതമാനം


തിരുവനന്തപുരം : 835.9 : 822.7 : 2
കൊല്ലം: 1039.6 : 1229.4 : -15
ആലപ്പുഴ: 1277.7 : 1610.7 : -21
പത്തനംതിട്ട: 1299: 1539.9 :-15
ഇടുക്കി: 1693.3 : 2527.4 : -33
കോട്ടയം: 1778.6 : 1869.1 : -5
എറണാകുളം: 1523.3 : 2075.1 : -27
തൃശൂർ: 1850.7 : 2097.9 : -12
പാലക്കാട്: 1487.5 : 1528.2 : -3
മലപ്പുറം: 1736.1 : 1924.7 : -10
കോഴിക്കോട്: 2289.7 : 2529 : -9
വയനാട്: 1687.8 : 2436.8 : -31
കണ്ണൂർ: 3014.3 : 2595.5 : 16
കാസർകോട്: 2586.1 : 2817.3 : -8