
മലപ്പുറം: പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ജയപ്രകാശിന്റെ അനുസ്മരണ സമ്മേളനം ആർ.എസ്.എസ് പൊന്നാനി ഉപഖണ്ഡിന്റെ നേതൃത്വത്തിൽ അയിരൂരിൽ നടത്തി. ആർ.എസ്.എസ് മലപ്പുറം വിഭാഗ് കാര്യവാഹക് കെ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.എസ് താലൂക്ക് മുൻ സംഘചാലക് വി.കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ.കെ. സുരേന്ദ്രൻ, ആർ.എസ്.എസ് പൊന്നാനി ഖണ്ഡ‌് കാര്യവാഹക് ഹരീഷ്, സി .ലിജി, സി എസ് . നിഷാദ്, വി കെ. വാസുദേവൻ, മോഹനൻ ഗുരുസ്വാമി, എ. സുനിൽകുമാർ . രാമകൃഷ്ണൻ പുഴങ്കര, മനോജ് ആയിരൂർ എന്നിവർ പ്രസംഗിച്ചു