
മലപ്പുറം: തന്റെ പിന്നാലെ പൊലീസുണ്ടെന്നും വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന് സംസാരിക്കുന്നത് വരെ ചോർത്തുന്നുണ്ടെന്നും പി.വി.അൻവർ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയ്ക്കാണ് കിടന്നത്. പുറത്ത് ആൾപെരുമാറ്റം കണ്ടു. ശബ്ദുമുണ്ടാക്കാതെ വീടിന് പിന്നിൽ കൂടി വന്നുനോക്കിയപ്പോൾ രണ്ട് പൊലീസുകാർ വീടിന് മുന്നിലുണ്ട്. ഞാൻ സംസാരിക്കുന്നത് മുഴുവൻ പൊലീസ് കേൾക്കുന്നുണ്ടായിരിക്കും. എന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിന് മുമ്പ് ജനങ്ങളോട് കാര്യം പറയണം. വാർത്താസമ്മേളനം നടത്താൻ കഴിയുമോയെന്ന് പോലും വിശ്വസിച്ചിരുന്നില്ല.