s

മലപ്പുറം: ഉന്നയിച്ച വിഷയങ്ങളിൽ പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും അത് ഉണ്ടായില്ലെന്ന് അൻവർ. എട്ട് വർഷമായി പാർട്ടിയിൽ നിൽക്കുന്നു. താനോ 95 ശതമാനം സഖാക്കളോ കമ്യൂണിസം പഠിച്ചിട്ടില്ല. പാർട്ടിയുടെ അടിസ്ഥാന നയം പാവങ്ങളെ സ്നേഹിക്കുകയാണ്. പാർട്ടി നേതാക്കന്മാർക്ക് സാധാരണക്കാരുടെ വിഷയത്തിൽ പൊലീസ് സ്റ്റേഷനിൽ പോകാൻ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാൽ രണ്ടടി കൂടി കിട്ടും. ഇതിനു കാരണം പൊളിറ്റിക്കൽ സെക്രട്ടറിയാണ്.