കാളികാവ് : കാളികാവ് ഏരിയ ഖാസീസ് അസോസിയേഷനും സമസ്ത പോഷക സംഘടനകളും സംയുക്തമായി മീലാദ് റാലി സംഘടിപ്പിച്ചു. 34 മഹല്ലുകളിൽ നിന്നുള്ള പ്രതിനിധികൾ റാലിയിൽ പങ്കെടുത്തു.എസ് വൈ എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. എ.പി. അനിൽകുമാർ എം.എൽ.എ റാലിക്ക് അഭിവാദ്യമർപ്പിച്ചു.
ഇന്നലെ നാലുമണിക്ക് കാളികാവ് വലിയജുമാ മസ്ജീദ് പരിസരത്ത് നിന്നാരംഭിച്ച റാലി ചെത്തുകടവ് വഴി ജംഗ്ഷൻ ചുറ്റി കാളികാവ് ടൗണിൽ സമാപിച്ചു. വലിയ ജുമാ മസ്ജിദിൽ നടന്ന മൗലീദ് പാരായണത്തിന് ശേഷമാണ് റാലി ആരംഭിച്ചത്.
വിവിധ മഹല്ല് ഖാസിമാരും മദ്രസാദ്ധ്യാപകരും സ്‌കൗട്ട് ദഫ് സംഘങ്ങളും റാലിയിൽ പങ്കെടുത്തു. സുലൈമാൻ ഫൈസി ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറാംഗം വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഫരീദ് റഹ്മാനി , ഷമീർ വാഫി ,മുജീബ് റഹ്മാൻ ദാരിമി, സയ്യിദ് ജലാലുദ്ദീൻ ഫൈസി , അബ്ദുൽ അസീസ് ദാരിമി , ബഹാഉദ്ദീൻ ഫൈസി , അബ്ദുൽ മജീദ് ദാരിമി വളരാട്, റബീഹ് ഫൈസി അമ്പലക്കടവ് തുടങ്ങിയവർ നേതൃത്വം നൽകി.