താനൂർ: നവംബർ 5,6,7,8 തീയതികളിലായി എസ്.എസ്.എം എച്ച്എസ്എസ് തെയ്യാലുങ്ങലിൽ നടക്കുന്ന താനൂർ ഉപജില്ലാ 35-ാമത് സ്ക്കൂൾ കലോത്സവ ലോഗോ പ്രകാശനം സ്വാഗതസംഘം ചെയർമാൻ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തസ്‌ലീന ഷാജി പാലക്കാട്ട് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് മൂസ്സകുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ചെറിയേരി ബാപ്പുട്ടി, വി.കെ. ഷമീന, പഞ്ചായത്ത് മെമ്പർമാരായ ഊർപ്പായി സെയ്തലവി, പി.കെ. റഹ് യാനത്ത്, പ്രസന്നകുമാരി. ടി,നടുത്തൊടി മുസ്തഫ, പി. പി ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.