
മലപ്പുറം: കൈയും കാലും വെട്ടി ചാലിയാറിൽ ഒഴുക്കുമെന്ന സി.പി.എം മുദ്രാവാക്യങ്ങളെ പരിഹസിച്ച് അൻവർ. 'ചാലിയാർ പുഴയിൽ വയനാട്ടിൽ നിന്ന് ഒഴുകിവന്ന ചില കാലുകൾ ഇനിയും കിട്ടാനുണ്ട്. അതിലേക്ക് എന്റെ കാലും കൂടി പോവുമോ എന്ന് അറിയില്ല. എറണാകുളത്ത് ഒരുത്തൻ എന്റെ കാലു വെട്ടിയിരിക്കുകയാണ്. ആകെ രണ്ട് കാലേയുള്ളൂ. രണ്ട് കാലിന് കൂടി ഓർഡർ ചെയ്തിട്ടുണ്ട്. ഇവർ എല്ലാവരും കൂടി വെട്ടിയാൽ എന്ത് ചെയ്യും.