d
വള്ളിക്കുന്ന് പഞ്ചായത്ത് തല കലാമേള സ്വാഗത സംഘം രൂപീകരിച്ചു

വള്ളിക്കുന്ന് : ഗ്രാമപഞ്ചായത്ത് സ്‌കൂൾ തല കലോത്സവം ജനകീയ മഹോത്സവമാക്കാൻ എ.കെ രാധ ചെയർപേഴ്സണും കെ.എം. സക്കീന ജനറൽ കൺവീനറുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 23,​ 24 തീയതികളിൽ അരിയല്ലൂർ എ.എം.എൽ.പി സ്‌കൂളിലാണ് പരിപാടി. സ്വാഗത സംഘം യോഗം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ലത്തീഫ് കല്ലിടുമ്പൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ.കെ രാധ മുഖ്യപ്രഭാഷണം നടത്തി. എച്ച്.എം. സക്കീന, കേശവൻ മംഗലശ്ശേരി, ദീപ പുഴക്കൽ,​ വിജയകൃഷ്ണൻ എണ്ണക്കടത്തിൽ, ജയൻ മംഗലശ്ശേരി, എം.കെ. ഷഫ്രീൻ, ടി. ഗിരീഷ്, ടി.സി. നൗഫൽ, ചന്ദ്രൻ ചിറയരുവിൽ, ഫർസാന, കെ.പി.അഖിലേഷ് , പി. റുബീന , ഖൻസ ബാനു, ബി.പി. സമീറ, പി .മുംതാസ്, ബി.പി. സൈഫുന്നിസ, വി.പി.ജമീല, റൈഹാനത്ത് , ബിൻഷ , അർച്ചന, മുസ്ഫിർ എന്നിവർ സംസാരിച്ചു