d
നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

വണ്ടൂർ: ചെട്ടിയാറമ്മൽ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഭക്ഷണ വിതരണ പരിപാടികൾ മഹല്ല് ഖാസി സിറാജുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ മൗലീദ് പാരായണത്തിന് സിറാജുദ്ധീൻ ഫൈസി, അബ്ദുൾ ഖൈർ ഫൈസി, ഇർഷാദ് റഹ്മാനി, മുജീബ് അൻവാരി, ബഷീർ ഫൈസി എന്നിവർ നേതൃത്വം നൽകി. ഭക്ഷണ വിതരണ പരിപാടികൾക്ക് കെ.കെ.മുജീബ് , പി.മെഹബൂബ്, സി.ടി.കുഞ്ഞാപ്പുട്ടി , സി.പി. സിറാജ്, എ.പി.നെഹ്‌നൂദ് , ഇ.കെ.അഫ്ലഹ് എന്നിവർ നേതൃത്വം നൽകി.