s
എം എസ് പി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ അമ്പതാം വാർഷികം

മലപ്പുറം ; അമ്പതാം വർഷം ആഘോഷിക്കുന്ന എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ എം.എസ്.പി കമാൻഡന്റ് എ.എസ്. രാജു ഉദ്ഘാടനം ചെയ്തു. എം.എസ്.പി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ കെ.ബി. മധുവും നടൻ നന്ദകിഷോറും മുഖ്യാതിഥികളായി. ഡെപ്യൂട്ടി കമാൻഡന്റ് എം. രതീഷ്, അസിസ്റ്റന്റ് കമാൻഡന്റുമാരായ പി. ഹബീബു റഹ്മാൻ, റോയ് റോജേഴ്സ്, കെ. രാജേഷ് , പി.എ. കുഞ്ഞുമോൻ, പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ. പ്രിയങ്ക , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എം. റിജേഷ്, സ്‌കൂൾ ലൈസൻ ഓഫീസർ എം. ബിജേഷ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ.യു. സരസ്വതി, സ്‌കൂൾ ലീഡർ പി.വി. യദുകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു .