ddddd

ചേളാരി: അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പാക്കുന്ന മദ്രസ പാഠ പുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മദ്രസ്സകളിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ വിശദീകരിക്കാൻ സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന കൺവെൻഷനുകൾക്ക് അന്തിമരൂപം നൽകി. ഒക്ടോബർ രണ്ടിന് രാവിലെ 11ന് മലപ്പുറം സുന്നി മഹലിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻ കുട്ടി ഫൈസി അദ്ധ്യക്ഷത വഹിക്കും.