
കോട്ടക്കൽ: മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഖാഇദേ മില്ലത്ത് ഇന്റർനാഷണൽ സ്‌കൂൾ ഫോർ മീഡിയ ആൻഡ് ടെക്‌നോളജിയുടെ (ഖിസ്മത്) പ്രഥമ കോഴ്സായ വെബ് എൻജിനീയറിംഗ് ഡിപ്ലോമയുടെ ഉദ്ഘാടനം സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫീസ് കെട്ടിടത്തോടനുബന്ധിച്ചാണ് ക്ലാസ് സജ്ജീകരിച്ചിട്ടുള്ളത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കെ.എം ഖലീൽ, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.കെ നാസർ, ജനറൽ സെക്രട്ടറി സി. ഷംസുദ്ദീൻ, സെക്രട്ടറി സുലൈമാൻ പാറമ്മൽ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നാസർ തയ്യിൽ, ട്രഷറർ സി.കെ റസാഖ്, യൂത്ത് ലീഗ് മുനിസിപ്പൽ ഭാരവാഹികളായ കെ.വി.ഷെരീഫ്, മബ്രൂഖ് കറുത്തേടത്ത്, കെ.വി സലാം, അമീർ പരവക്കൽ, സാജിദ് തയ്യിൽ, പ്രോഗ്രാം ഇൻസ്ട്രക്ടർ അബൂബക്കർ ഇന്ത്യനൂർ തുടങ്ങിയവർ നേതൃത്വം നൽകി.