കാളികാവ്: ജനകീയ കാളപൂട്ട് നാടിനുത്സവമായി. വാണിയമ്പലം പനംപൊയിലിൽ പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ഗൾഫ് കേരള വാട്സ് ആപ്പ് കൂട്ടായ്മയും സംയുക്തമായാണ് കാളപൂട്ട് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 70 ജോഡി കന്നുകളാണ് മത്സരത്തിൽ പങ്കെടുത്തത്. പ്രദേശത്തെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കും ഗ്രൗണ്ട് നിർമ്മാണത്തിനും ഫണ്ട് സ്വരൂപിക്കുകയാണ് ലക്ഷ്യം.