class

തിരൂർ : കൂട്ടായി മേഖലയിൽ ലഹരി ഉപയോഗത്തിനെതിരെയും ലഹരിയുടെ വിപണനം പൂർണ്ണമായും തടയുന്നതിനുമായി പൊലീസും കൂട്ടായി മേഖല സമാധാന കമ്മിറ്റിയും സംയുക്തമായി കൂട്ടായി ദഹ് വാ സെന്ററിൽ സംഘടിച്ച യോഗം തിരൂർ സർക്കിൾ ഇൻസ്പെക്ടർ നിജേഷ് ഉദ്ഘാടനം ചെയ്തു. ശക്തമായ ബോധവത്കരണവും മറ്റു പരിപാടികളും നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രാദേശിക കമ്മിറ്റികളുടെയും മഹല്ല് കമ്മിറ്റികളുടെയും സഹകരണത്തോടെ ഒക്ടോബർ നാലിന് ഏഴു കേന്ദ്രങ്ങളിൽ ബോധവത്കരണ സദസ്സ് സംഘടിപ്പിക്കും.യോഗത്തിൽ സി.പി. ഷൂക്കൂർ അദ്ധ്യക്ഷത വഹിച്ചു. കൂട്ടായി ബഷീർ, എം അബ്ദുള്ളക്കുട്ടി, അഡ്വ: പി. നസറുള്ള, സി.എം. ടി. സീതി, സലാം താണിക്കാട്, കെ.കെ.പി.അമീൻ, എ.പി. താജു എന്നിവർ പ്രസംഗിച്ചു.