
മലപ്പുറം: മലപ്പുറം ഗവ.കോളേജ് 1977-79 പ്രീഡിഗ്രി തേർഡ് ഗ്രൂപ്പ് ബാച്ചിന്റെ സ്‌നേഹസംഗമം കോളെജ് പ്രിൻസിപ്പൽ ഡോ.എം.കെ.ഗീതാ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ അമൽ കോളെജ് മുൻ പ്രിൻസിപ്പൽ ഡോ.എം.ഉസ്മാൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ മുൻകാല അദ്ധ്യാപകരായ പ്രൊഫ.കെ.അബൂബക്കർ, പ്രൊഫ.ടി.എം.ഇസ്മായിൽ എന്നിവരെ ആദരിച്ചു. മൺമറഞ്ഞു പോയ അദ്ധ്യാപകരെയും സഹപാഠികളെയും മലപ്പുറം മുനിസിപ്പൽ കൗൺസിലർ കൂടിയായ കെ.എം.വി ജയലക്ഷ്മി അനുസ്മരിച്ചു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ സാമൂഹ്യ സേവന പദ്ധതിയായ കൂടെയെ കുറിച്ച് സലീംകളപ്പാടൻ വിശദീകരിച്ചു. ഗവ.കോളെജ് വനിതാ ഹോസ്റ്റലിലേക്ക് ആവശ്യമായ അടുക്കള ഉപകരണങ്ങൾ പദ്ധതിയുടെ ഭാഗമായി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. അലൂമ്നി അസോസിയേഷൻ പ്രസിഡന്റ് ഡോ.പി.കെ.അബൂബക്കർ, ജനറൽ കൺവീനർ മോഹൻകുമാർ, കേരള ദാസൻ, ബലദേവൻ, ഉഷാ രാജൻ, കെ.നസീറ, എൻ.യശോദ, സതീഷ് കുമാർ, ശ്രീനിവാസൻ, ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കളരി അഭ്യാസപ്രകടനവും കലാപരിപാടികളും അരങ്ങേറി.