prathiba

മലപ്പുറം: കേരളത്തിലെ മുൻ മുഖ്യമന്ത്രിയും സ്പീക്കറും വിദ്യാഭ്യാസ ചിന്തകനും ന്യൂനപക്ഷ സംരക്ഷകനുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർത്ഥം കേരള സ്‌കൂൾ ടീച്ചേഴ് യൂണിയൻ സംസ്ഥാന കമ്മറ്റി നടത്തുന്ന സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് മത്സരം മലപ്പുറം ജില്ലയിലെ എല്ലാ ഉപജില്ലകളിലും ഇന്നലെ നടന്നു. സ്‌കൂൾ തലത്തിൽ നിന്നും വിജയിച്ചവരാണ് ഈ മത്സരത്തിൽ പങ്കെടുത്തത്. വിവിധ ഉപജില്ലകളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർത്ഥകൾ മത്സരത്തിൽ പങ്കെടുത്തു. ഉപജില്ലാ വിജയികളെ ഉൾപ്പെടുത്തി ഒക്ടോബർ ആറിന്
ജില്ലാ മത്സരം മലപ്പുറം എം.എം.ഇ.ടി.ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് നടത്തുമെന്ന് ജില്ലാ കെ.എസ്.ടി.യു പ്രസിഡന്റ് എൻ.പി. മുഹമ്മദലി, ജനറൽ സെക്രട്ടറി കോട്ട വീരാൻകുട്ടി, ട്രഷറർ കെ.എം.ഹനീഫ, ജില്ലാ കോഡിനേറ്റർ ഏ.കെ.നാസർ എന്നിവർ അറിയിച്ചു.