
വട്ടംകുളം: ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) വട്ടംകുളം യൂണിറ്റ് സമ്മേളനം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ.എം.ബി.ഫൈസൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എ.നവാബ് അദ്ധ്യക്ഷത വഹിച്ചു. എം.മുരളീധരൻ, ടി.എം.രാമകൃഷ്ണൻ, എം.മുസ്തഫ, കെ.കെ.മുഹമ്മദ്, എം.വി.നൗഫൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.എ.നവാബ് (പ്രസിഡൻറ്), ടി.പി. ബാബു (വൈസ് പ്രസിഡന്റ് ), ടി.എം രാമകൃഷ്ണൻ (സെക്രട്ടറി), എം.വി.നൗഫൽ (ജോയന്റ് സെക്രട്ടറി),ഏ.പി.രാജൻ (ട്രഷറർ), കെ.എൻ.സുധീർ (പൂൾ ലീഡർ), കെ.വി, അബ്ദുൾ റസാക്ക് ടൗൺ പൂൾ ലീഡർ) എന്നിവരെ തെരഞ്ഞെടുത്തു.