മഞ്ചേരി: നബിദിനമെത്തിയാൽ വീടുകളിലെ കോലായയിലിരുന്നു കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ശ്രവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നത്തെ പോലെ വ്യാപകമായി സംഗീത ഉപകരണങ്ങൾ ഇല്ലാതിരുന്ന കാലം. അക്കാലത്തെ ഗ്രാമഫോൺ നിധി പോലെ സൂക്ഷിക്കുകയാണ് തൃപ്പനച്ചി എ.യു.പി സ്‌കൂളിലെ സാമൂഹ്യശാസ്ത്ര അദ്ധ്യപകനായ എം.സി.അബ്ദുൽ അലി. ഒരു നൂറ്റാണ്ടു മുമ്പ് റെക്കോർഡ് ചെയ്ത ഗ്രാമഫോണിലെ ശബ്ദത്തിന് ഇന്നും ഗുണശോഷണം സംഭവിച്ചിട്ടില്ലെന്നത് എവരെയും അമ്പരിപ്പിക്കും.1961ൽ റെക്കോർഡ് ചെയ്ത മറ്റു രണ്ട് ഗ്രാമഫോൺ റെക്കോർഡുകൾ കൂടി ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
അന്ധവിശ്വാസങ്ങളും അനാചരങ്ങളും നടമാടിയിരുന്ന അപരിഷ്‌കൃത സമൂഹത്തെ നൻമയുടെ പാതയിലെത്തിക്കാൻ മുഹമ്മദ് നബി അനുഭവിച്ച പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഇന്നും കേൾക്കാം. ഗാനരൂപത്തിലും ചരിത്രവർണ്ണനാരൂപത്തിലും ഈ ഗ്രാമ ഫോണിലൂടെ. എല്ലാ പ്രയാസങ്ങൾക്കിടയിലും പതറാതെ സത്യവിശ്വാസം മുറുകെ പിടിച്ച് മുന്നോട്ട് പോകുന്നതും ഗ്രാമഫോണിൽ ചരിത്ര വിവരണത്തിന്റെ രീതിയിൽ ഗ്രാമഫോണിലുണ്ട്.


നബിചരിതമോതും ഗ്രാമഫോണുകളുമായി എം.സി.അബ്ദുൽ അലി