
വണ്ടൂർ : നവംബർ 5 മുതൽ 4 ദിവസങ്ങളിലായി വണ്ടൂർ വിഎംസി ഹയർ സെക്കൻഡറി സ്‌ക്കൂളിൽ നടക്കുന്ന വണ്ടൂർ ഉപജില്ല തല കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം സീന പ്രകാശന കർമ്മം നിർവ്വഹിച്ചു
വിദ്യാലയത്തിലെ ചിത്രകല അധ്യാപകനായ കെ ബിജുവാണ് ലോഗോ തയ്യാറാക്കിയത്. എ ഇ ഒ കെ വി സൗമിനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പട്ടിക്കാടൻ സിദ്ദീഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജൽ എടപ്പറ്റ, കാപ്പിൽ മൻസൂർ, ഇ തസ്നിയാ ബാബു , വി ജ്യോതി, എസ് എം സി ചെയർമാൻ പി സിറാജുദ്ദീൻ, എച്ച് എം ഫോറം കൺവീനർ എം മുരളീധരൻ, ഷൈജി ടി മാത്യു, പ്രിൻസിപ്പാൾ ഇ ടി ദീപ, എച്ച് എം യു നിർമ്മല, കെ പ്രഹ്ളാദൻ തുടങ്ങിയവർ പങ്കെടുത്തു