പട്ടാമ്പി: പട്ടാമ്പിയിലെ ഗതാഗത പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന വക്താവ് പത്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പട്ടാമ്പി മണ്ഡലം പ്രസിഡന്റ് വി.സി.സന്തോഷ് അദ്ധ്യക്ഷനായി.
മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.അനിൽകുമാർ, ഇ.ഗോപിനാഥൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.ജയൻ, സംസ്ഥാന സമിതി അംഗം ബാബു പൂക്കാട്ടിരി, മേഖലാ വൈസ് പ്രസിഡന്റ് എം.പി മുരളീധരൻ, മണ്ഡലം ട്രഷറർ എ.സുരേഷ്, ദേശീയ സമിതി അംഗം വി.രാമൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.