പട്ടാമ്പി: പടിഞ്ഞാറങ്ങാടി ജ്ഞാനോദയം ഗ്രന്ഥശാലയുടെ വയോജനവേദി യോഗം ചേർന്നു. റിട്ട. തഹസിൽദാർ കെ.മൂസക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. കെ.എം.രാമചന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എം.അബൂബക്കർ സ്വാഗതം പറഞ്ഞു. വയോജനങ്ങൾക്ക് വിവിധ ഓഫീസുകളിൽ ചെല്ലുമ്പോൾ അർഹമായ പരിഗണന വേണമെന്ന ആവശ്യം യോഗം ഉന്നയിച്ചു. സാഹിത്യ ചർച്ചയ്ക്ക് കെ.എം.അബൂബക്കർ തുടക്കമിട്ടു. ആട് ജീവിതം എന്ന ബിൻയാമിൻ കൃതി ചർച്ചാ വിഷയമായി. കെ.ജമാൽ, ശ്രീധരൻ, സി.അബീദലി മാസ്റ്റർ, രവി കോക്കാട്, റാഷിദ് എന്നിവർ സംസാരിച്ചു.