handcuff
handcuff

പാലക്കാട്: മരുതറോഡിൽ കസബ പൊലീസ് നടത്തിയ പട്രോളിംഗിനിടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ ഓട്ടോഡ്രൈവർ കൊടുവായൂർ നവക്കോട് ബാഷാ നഗർ നൗഫലിനെ(33) പിടികൂടി. ഇന്നലെ പുലർച്ചെ നാലുമണിയോടെ കൂട്ടുപാതയിൽ നിറുത്തിയിട്ട ഇന്നോവ കാറിൽ നിന്ന് ആപ്പെ ഓട്ടോറിക്ഷയിലേക്ക് നിരോധിത പുകയില ഉല്പന്നങ്ങൾ കയറ്റുകയായിരുന്നു. പൊലീസ് എത്തുന്നത് കണ്ട് ഇന്നോവ ഓടിച്ചുപോയി. 12 ചാക്ക് ഹാൻസ്, 2 ചാക്ക് ബി വൺ, 2 ചാക്ക് വിമൽ,​ 16 ചാക്ക് മറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ,​ ഓട്ടോറിക്ഷ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.