പാലക്കാട്: ഗവ. വിക്ടോറിയ കോളേജ് ഫിസിക്സ് അലുമിനി അസോസിയേഷന്റെയും പാലക്കാട് ഡെവലപ്‌മെന്റ് സെന്റർ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിന്റേയും ആഭിമുഖ്യത്തിൽ ഒക്ടോബർ 2ന് വിക്ടോറിയ കോളേജിൽ വെച്ച് സിവിൽ സർവീസ് ആസ്പിറന്റ്സിനായി സൗജന്യ ശില്പശാല സംഘടിപ്പിക്കും. രാവിലെ 10 മണി മുതൽ 4 മണി വരെയാണ് ശില്പശാല. ജില്ലയിലെ കോളേജുകളിൽ നിന്നും അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 200 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അവരുടെ പേര്, ക്ലാസ്, പഠിക്കുന്ന കോളേജിന്റെ പേര് എന്ന വിവരങ്ങൾ 9446225111, 9447124354 എന്നീ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്. അവസാന തിയതി സെപ്റ്റംബർ 28.