
പാലക്കാട്: മണ്ണാർക്കാട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ അങ്കണവാടി വർക്കർ സെലക്ഷൻ ലിസ്റ്റ് ഇന്റർവ്യൂ 3, 4, 5 തീയതികളിൽ രാവിലെ 10ന് മണ്ണാർക്കാട് മുൻസിപ്പാലിറ്റി ഹാളിലും തെങ്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ സെലക്ഷൻ ലിസ്റ്റ് ഇന്റർവ്യൂ സെപ്തംബർ 6,7,8,9 രാവിലെ 10ന് തെങ്കര ഗ്രാമപഞ്ചായത്ത് പരിധിയിലെ ഹാളിലും നടക്കും. അപേക്ഷിച്ചവർ മുഴുവൻ രേഖകളും സഹിതം കൃത്യസമയത്ത് എത്തേണ്ടതാണെന്ന് ശിശു വികസന പ്രോജക്ട് ഓഫീസർ അറിയിച്ചു. ഇന്റർവ്യൂവിന് ഹാജരാകാത്തപക്ഷം മറ്റൊരു അറിയിപ്പ് കൂടാതെ അപേക്ഷ നിരസിക്കുന്നതാണ്.