പാലക്കാട്: ജില്ലാ മിഷനിലും സി.ഡി.എസുകളിലുമായി ഹരിത കർമ്മ സേന കോ ഓർഡിനേറ്റർമാരെ ഓണറേറിയം വ്യവസ്ഥയിൽ നിയമിക്കുന്നു. ഹരിത കർമ്മസേന ജില്ലാ കോഓർഡിനേറ്റർ, സി.ഡി.എസ് കോഓർഡിനേറ്റർ((സ്ത്രീകൾക്ക് മാത്രം) തസ്തികകളിലേക്കാണ് നിയമനം. ജില്ലാ കോഡിനേറ്റർക്ക് പ്രതിമാസ ഓണറേറിയം 25000 രൂപ. സി.ഡി.എസ് കോഡിനേറ്റർക്ക് പ്രതിമാസം 10000 ഓണറേറിയം ലഭിക്കും. അപേക്ഷാഫോം www.kudumbashree.org ൽ ലഭിക്കും. അപേക്ഷ 13ന് വൈകിട്ട് 5 വരെ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്ററുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ പാലക്കാട് 678001 എന്ന വിലാസത്തിൽ സ്വീകരിക്കും. ഫോൺ: 04912505627