പാലക്കാട്: ഒ.ബി.സി വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് ഓട്ടോമൊബൈൽ മേഖലയിൽ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം നൽകുന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, എം.എം.വി ഫിറ്റർ, ഡീസൽ മെക്കാനിക് കോഴ്സുകളിൽ ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക് പാസായവർക്ക് അപേക്ഷിക്കാം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ബന്ധപ്പെട്ട മേഖലയിൽ തൊഴിൽ ഉറപ്പാക്കും. 10 മാസമാണ് പരിശീലന കാലയളവ്. പ്രതിമാസം 4000 രൂപ സ്റ്റൈപന്റ് അനുവദിക്കും. വരുമാന പരിധി രണ്ട് ലക്ഷം രൂപ. ഫോൺ: 04912505663.